ആലപ്പുഴ: സ്‌കൂൾ വിദ്യാർത്ഥികളെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചെന്ന പരാതിയെ തുടർന്ന് എ എസ് ഐയെ അന്വേഷണ വിധേയമായി എ ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. മർദ്ദനമേറ്റ വിദ്യാർത്ഥികളെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കായംകുളം പോലീസ് സ്റ്റേഷനിലെ എ എസ് ഐ സിയാദിനെയാണ് ആലപ്പുഴ എ ആർ ക്യാമ്പിലേക്ക് മാറ്റിയത് . കായംകുളം ഡി വൈ എസ് പി അനിൽദാസിനോട് ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.ഡി വൈ എസ് പി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. .കഴിഞ്ഞ ദിവസം എം എസ് എം എച്ച് എസ് എസിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായി. ഇതിൽ എ എസ് ഐയുടെ മകനും മർദ്ദനമേറ്റതായി പറയുന്നു .ഇതേ തുടർന്ന് ചില വിദ്യാർത്ഥികളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി എ എസ് ഐയുടെ നേതൃത്വത്തിൽ മർദിച്ചതായാണ് പരാതി അൽ അമീൻ നൗഫൽ,അനസ് എന്നീവിദ്യാർത്ഥികൾക്കാണ് മർദ്ധനമേറ്റത്.
ഇതേ തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയും ഇന്ന് രാവിലെ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു.തുടർന്നാണ് ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിച്ചത്.ആരോപണ വിധേയരായ എ എസ് ഐ ഉൾപ്പടെയുള്ള പോലീസുകാർക്കെതിരെ വകുപ്പ് തല അന്വേഷണത്തിനുംജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്. കായംകുളം ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല
