മുംബൈ: എ ടി എം തട്ടിപ്പ് കേസിലെ മുഖ്യപ്രതി മരിയന്‍ ഗബ്രിയേലിനെ ഇന്ന് മുംബൈയില്‍ വിവിധയിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. പ്രതി താമസിച്ച നവി മുംബൈ വാഷിയിലെ തുംഗ ഹോട്ടലിലും പണം പിന്‍വലിച്ച എ ടി എമ്മുകളിലും എത്തിച്ചാണ് തെളിവെടുപ്പു നടത്തുക. മരിയന്‍ ഗബ്രിയേലിന് മുംബൈയിലുള്ള ബന്ധങ്ങളെപ്പറ്റിയും പൊലീസ് അന്വേഷണം നടത്തും. തിരുവന്തപുരം മ്യൂസിയം എസ് ഐ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണത്തിനായി മുംബൈയില്‍ എത്തിയിരിക്കുന്നത്. സംഘം രണ്ടുദിവസം മുംബൈയില്‍ തുടരും.
എടിഎം ഹൈടെക്ക് തട്ടിപ്പ്: മരിയന്‍ ഗബ്രിയേലിനെ മുംബൈയില്‍ തെളിവെടുപ്പ് നടത്തും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
