തിരുവനന്തപുരം: കാന്‍റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ പി.സി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ പൊലീസ് കുറ്റപത്രം നല്‍കി. എംഎല്‍എയെ പ്രതിയാക്കി മ്യൂസിയം പൊലീസാണ് കുറ്റപത്രം നല്‍കിയത്. ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുന്നിലാണ് കുറ്റപത്രം നല്‍കിയത്. 

ഭക്ഷണം നല്‍കാന്‍ വൈകിയതിന് പിസി ജോര്‍ജ്ജും സഹായി സണ്ണിയെന്ന് വിളിക്കുന്ന  തോമസ് ജോർജ്ജും ചേര്‍ന്ന് എംഎല്‍എ ഹോസ്റ്റലിലെ കുടുംബശ്രീ കഫേയിലെ ജീവനക്കാരന്‍ മനുവിനെ മര്‍ദ്ദിച്ചുവെന്നാണ് കേസ്.