തൊളിക്കോട് പ്രായ പൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇമാം ഷെഫീക്ക് അൽ ഖാസ്മിക്ക് വേണ്ടിയുള്ള അന്വേഷണം ബംഗലൂരുവിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. ഷഫീഖ് അൽ ഖാസിമിയുടെ സഹോദരൻ അൽ അമീനൊപ്പമാണ് അന്വേഷണ സംഘം ബംഗലൂരുവിലേക്ക് തിരിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരം തൊളിക്കോട് പ്രായ പൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇമാം ഷെഫീക്ക് അൽ ഖാസ്മിക്ക് വേണ്ടിയുള്ള അന്വേഷണം ബംഗലൂരുവിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. ഷഫീഖ് അൽ ഖാസിമിയുടെ സഹോദരൻ അൽ അമീനൊപ്പമാണ് അന്വേഷണ സംഘം ബംഗലൂരുവിലേക്ക് തിരിച്ചത്. ഇമാം ഇവിടെ ഒളിവിൽ കഴിയുന്നുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കേസെടുത്തതിന് തൊട്ടുപിന്നാലെ ഇമാം ബെംഗളൂരുവിലേക്ക് കടന്നതായി സഹോദരങ്ങൾ സമ്മതിച്ചു.പെരുന്പാവൂര്‍ സ്വദേശിയായ സഹോദരൻ നൗഷാദിനൊപ്പമാണ് ഇമാം എന്നാണ് പൊലീസിന് കിട്ടിയ സൂചന. നൗഷാദും ഒളിവിലാണ്
പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ഇമാം ഷെഫീക്ക് അൽ ഖാസ്മി കൊച്ചയിൽ വാഹനം ഉപേക്ഷിച്ചാണ് ഒളിവിൽ പോയത്. ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് സഹോദരങ്ങളെ കൊച്ചയിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. അൽ -അമീൻ,അൻസാരി, ഷാജി എന്നിവരിൽ നിന്നാണ് ഒളിവിലുള്ള ഇമാനെ കുറിച്ച് കൂടുതൽ വിവരങ്ങള്‍ ലഭിച്ചത്. മറ്റൊരു സഹോദരനായ പെരുമ്പാവൂർ സ്വദേശി നൗഷാദാണ് ഇമാം ഷെഫീക്ക് അൽ കാസിമിനെ സഹായിക്കുന്നതെന്നാണ് പൊലീസിനെ ലഭിച്ചിരിക്കുന്ന വിവരം.
നൗഷാദിനെ കണ്ടെത്താൻ നെടുമങ്ങാട് ഡിവൈഎസ്പിക്കു കീഴിലുള്ള അന്വേഷണ സംഘം എറണാകുളത്ത് തെരച്ചിൽ തുടരുകയാണ്. ഇന്നലെ പിടിയിലായവർ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. ഇന്നോവ കാർ പെരുമ്പാവൂരിൽ ഉപേക്ഷിച്ചെന്നായിരുന്നു ഇവരുടെ മൊഴി. പെരുമ്പാവൂർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും വാഹനം കണ്ടെത്തിയില്ല. ഒടുവിൽ വെററില മൊബിലിറ്റി ഹബ്ബിലെ പാർക്കിംഗ് സ്ഥലത്തുനിന്നാണ് വാഹനം കണ്ടെത്തിയത്.
ഇന്നലെ പിടികൂടിവരെയും വാഹനത്തെയും പുലർച്ചയോടെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തുവരുകയാണ്. സമ്മർദ്ദം ശക്തമായതോടെ കോടതിയിലോ, അന്വേഷണ ഉദ്യോഗസ്ഥനു മുന്നോട ഇമാം വൈകാതെ കീഴടങ്ങാനുള്ള സാധ്യതയുമുണ്ട്.
