യുവതിയെ ബലമായി പിഡിച്ച് ജീപ്പിന് മുകളിലേക്ക് വലിച്ചിട്ട് വാഹനമോടിച്ച് പോകുകയായിരുന്നു
അമൃത്‍സര്‍: ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം എതിര്‍ത്ത യുവതിയെ ക്രൂരമായി ശിക്ഷിച്ച് പൊലീസ്. യുവതിയെ പൊലീസ് ജീപ്പിന്‍റെ മുകളില്‍ വലിച്ചിട്ട് കിലോമീറ്ററുകളോളം യാത്ര ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊലീസ് വാഹനത്തിന്‍രെ മുകളില്‍നിന്ന് വീണ യുവതി ഗുരുതര പരിക്കുകളോടെ
ആശുപത്രിയില്‍ ചികിത്സയിലാണ്. പഞ്ചാബിലെ അമൃത്‍റിലാണ് സംഭവം
യുവതിയുടെ തലക്കേറ്റ പരിക്ക് ഗുരതുരമാണെന്നാണ്ആശുപത്രി അധികൃതര്‍ പറയുന്നത്. റോഡില്‍ വീണ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
സ്വത്ത തര്‍ക്ക കേസ് ആസ്പദമായി ഭര്‍തൃപിതാവി അന്വേഷിച്ച് വീട്ടിലെത്തിയതായിരുന്നു പൊലീസ്. എന്നാല്ർ ഭര്‍തൃപിതാവ് വീട്ടില്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ പകരം യുവതിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. ഇത് എതിര്‍ത്ത യുവതിയെ ബലമായി പിഡിച്ച് ജീപ്പിന് മുകളിലേക്ക് വലിച്ചിട്ട് വാഹനമോടിച്ച് പോകുകയായിരുന്നു. അതേസമയം സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ നടപടികള്‍ ഒന്നും എടുത്തിട്ടില്ലെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
