തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് അഞ്ചോ അതിലധികമോ തവണ പിടിക്കപ്പെടുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്ന് ഡി.ജി.പി അറിയിച്ചു. ഇത്തരം ആളുകളുടെ വിവരങ്ങൾ കൈമാറാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡി.ജി.പി നിർദ്ദേശം നൽകി. തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ പൊതു നിരത്തിലുപയോഗിക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.