എല്ലാ കാര്യങ്ങളും ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ കേസ് പൂര്‍ണ ഗൗരവത്തോടെയാണ് കേരള പൊലീസ് ഏറ്റെടുത്തിട്ടുള്ളതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. വളരെ ജാഗ്രതയോടെയാണ് പൊലീസ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള വീഴ്‌ചയും ഉണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു. ലോക്കല്‍ പൊലീസിന്റെ അന്വേഷണം ഒരു ഘട്ടത്തില്‍ എത്തിയശേഷം ക്രൈംബ്രാഞ്ചിന് വിടുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ ഇപ്പോള്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെരുമ്പാവൂരില്‍ പൊലീസിന് സ്വതന്ത്രമായി അന്വേഷിക്കുന്നതിനുള്ള അവസരം നല്‍കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.