ഈ ആഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി ജലന്ധറിലേക്ക് തിരിക്കും
കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയെക്കുറിച്ച് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയിൽ നിന്നും അന്വേഷണസംഘം നാളെ മൊഴിയെടുക്കും. പൊലീസിൽ പരാതി നൽകുന്നതിന് മുൻപ് കർദ്ദിനാളിന് പരാതി നൽകിയിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴി സ്ഥിരീകരിക്കാനാണിത്.
ബിഷപ്പ് മോശമായി പൊരുമാറുന്നുവെന്ന് കന്യാസ്ത്രീ പരാതി പറഞ്ഞതായി കുറവലങ്ങാട് ഇടവക വികാരിയും പാലാ ബിഷപ്പും അന്വേഷണഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. മിഷനറീസ് ഓഫ് ജീസസ് സന്യാസിസമൂഹത്തിൽ നിന്നും പുറത്ത് പോയ കന്യാസ്ത്രീകളെ കണ്ട് മൊഴിയെടുക്കാനുള്ള ശ്രമവും അന്വേഷണസംഘം നടത്തുന്നുണ്ട്.
ബുധനാഴ്ച കേരളത്തിലെ അന്വേഷണം പൂർത്തിയാക്കുമെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. ഈ ആഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി ജലന്ധറിലേക്ക് തിരിക്കും
