കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊല ചെയ്യപ്പെട്ട കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ അവധിക്കാല ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. കേസ് സി ബി ഐയെ ഏല്‍പ്പിക്കണമെന്ന ഹര്‍ജിയും ഇന്ന് പരിഗണിക്കും. പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. എറണാകുളത്തെ സാമൂഹിക പ്രവര്‍ത്തക ടി ബി മിനി, നിയമ വിദ്യാര്‍ത്ഥി അജീഷ് എന്നിവരാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.