കുളമാവ് സ്വദേശി സുനിലും ഭാര്യയുമാണ് കുട്ടികളെ കൊണ്ടുവന്നത്. പാമ്പാടി ആശ്വാസ ഭവനില്‍ ഓണാഘോഷത്തില്‍ പങ്കെടുപ്പിക്കാനാണ് കുട്ടികളെ കൊണ്ടുവന്നതെന്നാണ് ഇവര്‍ പൊലീസിനോട് പറ‍ഞ്ഞത്. കെ.എസ്.ആര്‍.ടി.സി ബസിലാണ് ഇവര്‍ വന്നത്. സംശയം തോന്നിയ യാത്രക്കാരാണ് ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചത്. മതിയായ രേഖകള്‍ ഹാജരാക്കാന്‍ ബന്ധപ്പെട്ടവരോട് പൊലീസും ചൈല്‍ഡ് ലൈനും ആവശ്യപ്പെട്ടിട്ടുണ്ട്.