കൊല്ലം: ഡി.വൈ.എഫ്.ഐ നേതാവിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനമെന്ന് പരാതി. പിങ്ക് പൊലീസിന്റെ വാഹനത്തില്‍ സ്‌കൂട്ടര്‍ തട്ടിയതിനായിരുന്നു മര്‍ദ്ദനം. കൊല്ലം കിളികൊല്ലൂര്‍ മേഖല കമ്മിറ്റി അംഗം നന്ദുവിനാണ് മര്‍ദ്ദനമേറ്റത്. സിപിഎം കൊല്ലം ജില്ലാ സമ്മേളന വേദിക്കടുത്താണ് സംഭവം.
ഫോണ്‍ ആവശ്യപ്പെട്ട് തന്നെ പോലീസ് മുഖത്ത് അടിക്കുകയും മുതുകത്ത് ഇടിക്കുകയും ചെയ്‌തെന്ന് നന്ദു പറഞ്ഞു. ഇടിച്ച പിങ്ക് പൊലീസിന്റെ കാര്‍ നന്നാക്കി നല്‍കണമെന്ന് പൊലീസ് ഇയാളോട് ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ പെട്ടെന്ന് നിര്‍ത്തിയത്‌കൊണ്ടാണ് സ്‌കൂട്ടര്‍ ഇടിക്കാന്‍ കാരണമെന്ന് നന്ദു പറഞ്ഞു. ഇതോടെ പിങ്ക് പോലീസ്, സ്‌റ്റേഷനിലേക്ക് വിളിച്ച് മറ്റു പൊലീസുകാരെ വരുത്തി നന്ദുവിനെ കൊണ്ടുപോകുകയായിരുന്നു.
സ്‌റ്റേഷനില്‍ വെച്ചാണ് നന്ദുവിന് മര്‍ദ്ദനമേറ്റത്. സമ്മേളന നഗരിയില്‍ നിന്ന് മറ്റു ഡി.വൈ.എ.ഫ്.ഐ നേതാക്കളെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. തുടര്‍ന്ന് കമ്മീഷണര്‍ ഓഫീസിലെത്തിച്ച് പരാതി നല്‍കി
