തിങ്കളാഴ്ച്ച ഉച്ചയോടെ ചെറുവത്തൂര്‍ ബസ് സ്റ്റാന്‍റില്‍ വച്ച് രണ്ട് സ്വകാര്യബസ് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ കയ്യാങ്കളിക്ക് സാക്ഷിപറയണമെന്നാവശ്യപെട്ട് ചന്തേര പൊലീസ് സ്റ്റേഷനിലെ സുരേഷ് ബാബുവെന്ന സിവില്‍ പൊലീസ് ഓഫീസര്‍ സമീപിച്ചെന്ന് തന്നെ അനീസ് പറഞ്ഞു. മൊബൈല്‍ റീചാര്‍ജ്ജ് കട നടത്തുന്ന താൻ സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞെങ്കിലും സാക്ഷിപറയണെന്ന് നിര്‍ബന്ധിക്കുകയും അവര്‍ കൊണ്ടുവന്ന പേപ്പറുകളില്‍ ഒപ്പിട്ടുനല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. കള്ള സാക്ഷി പറയാൻ കഴിയില്ലെന്ന് പറഞ്ഞതോടെ കാണിച്ചുതരാമെന്ന ഭീഷണിയോടെ പൊലീസുകാര്‍ തിരിച്ചുപോയി.
പിന്നീട് ഹോം ഗാര്‍ഡ് വന്ന് പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലാൻ എസ്ഐ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. സ്റ്റേഷനിലെത്തിയതോടെ കൂടെയുണ്ടായിരുന്നയാളെ പുറത്താക്കി സി.പി.ഒ സുരേഷ്ബാബു മര്‍ദ്ദിച്ചെന്നാണ് അനീസിന്‍റെ പരാതി. എന്നാല്‍ പൊലീസിനോട് നിസ്സഹകരിച്ച അനീസിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും ചന്തേര സ്റ്റേഷനിലെ എസ്.ഐപറഞ്ഞു.
അനീസിന്റെ പരാതിയില്‍ അന്വേഷണത്തിനായി സ്പെഷ്യല്‍ബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയെടുക്കുമെന്ന് എസ്പി തോംസൺ ജോസ് അറിയിച്ചു.

