കൊച്ചിയില്‍ അഞ്ച് വയസുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്കൂള്‍ ഡ്രൈവര്‍ക്കെതിരെ എടുത്ത കേസ് കെട്ടിച്ചമച്ചതെന്ന് പൊലീസ് കംപ്ലയിന്റ് അതോരിറ്റി കണ്ടെത്തി. സ്വകാര്യ സ്കൂളിലെ ഡ്രൈവറായിരുന്ന സുരേഷിനെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച കൊച്ചി ഹാര്‍ബര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ പൊലീസ് കംപ്ലയിന്റ് അതോരിറ്റി നടപടിക്ക് ശുപാര്‍ശ ചെയ്തു. പരാതിക്കാരന് 10 ലക്ഷം രൂപ അടിയന്തിര സഹായമായി നല്‍കാന്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഹാര്‍ബര്‍ സ്റ്റേഷനിലെ എസ്.ഐ ജോസഫ് സാജന്‍, എ.എസ്.ഐ പ്രകാശന്‍, സിവില്‍ പോലീസ് ഓഫീസര്‍ രാജീവന്‍ എന്നിവരാണ് പ്രതികള്‍. മര്‍ദ്ദനത്തില്‍ സുരേഷിന്റെ നട്ടെല്ല് തകര്‍ന്നിരുന്നു. കുട്ടിയുടെ പിതാവിന് ഡ്രൈവറിനോടുള്ള മുന്‍വൈരാഗ്യമായിരുന്നു കേസിന് കാരണം.