Asianet News MalayalamAsianet News Malayalam

പാ​സ്പോ​ർ​ട്ട്  ല​ഭി​ക്കു​ന്ന​തി​നു​ള്ള പൊലീസ്  പരിശോധന  ഇ​നി ഓൺലൈൻ വഴി

Police verification for passport to go online within a year
Author
First Published Aug 22, 2017, 10:00 AM IST

ദില്ലി: പാ​സ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തി​നു​ള്ള  പൊലീസ് പ​രി​ശോ​ധ​ന​ക​ൾ  ഇനി ഓൺലൈൻ വ​ഴി​. പൊലീസ് പരിശോധനയ്ക്കായി എടുക്കുന്ന കാലതാമസം ഒഴിവാക്കാനാണ്  കേന്ദ്രസർക്കാറിൻ്റെ  പുതിയ നീക്കം. പാ​സ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തി​ന് മാത്രമല്ല പു​തു​ക്കു​ന്ന​തി​നും വേ​ണ്ട  പൊലീസ് പ​രി​ശോ​ധ​ന​ക​ളും ഇനി ഓൺലൈൻ വ​ഴി​യാ​യിരിക്കും.  പു​തു​താ​യി സൃ​ഷ്ടി​ച്ച നാ​ഷ​ണ​ൽ ക്രൈം ​ഡേ​റ്റാ ബേ​സി​ൽ​നി​ന്ന് അ​പേ​ക്ഷ​ക​ൻ്റെ  വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നു​മു​ന്നോ​ടി​യാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ൻ്റെ കീ​ഴി​ൽ ക്രൈം ​ആ​ൻ്റ്  ക്രി​മി​ന​ൽ ട്രാ​ക്കിം​ഗ് നെ​റ്റ് വ​ർ​ക്ക്സ് ആ​ൻ്റ് സി​സ്റ്റം​സ്(​സി​സി​ടി​എ​ൻ​എ​സ്)  പു​റ​ത്തി​റ​ക്കി. 

2009ലാണ് സിസിടിഎൻഎസ് പദ്ധതി വിഭാവനം ചെയ്തത്.  കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മുൻകൈയെടുത്താണ്  പദ്ധതി ഇപ്പോൾ നടപ്പിലാക്കുന്നത്.  ഇതിനായി  രാ​ജ്യ​ത്തെ 15,398 പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളെ ഈ ​സം​വി​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. മേ​ൽ​വി​ലാ​സ​വും തി​രി​ച്ച​റി​യ​ൽ വി​ശ​ദാം​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ അ​പേ​ക്ഷ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ, ഫോ​ട്ടോ, ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം  പൊലീസിന് ഓൺലൈനായി പ​രി​ശോ​ധി​ക്കാം.

ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ, ആ​ധാ​ർ, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യി​ലെ വി​വ​ര​ങ്ങ​ൾ ഇ​തി​നാ​യി പൊ​ലീ​സി​ന് ല​ഭ്യ​മാ​ക്കും. സി​സി​ടി​എ​ൻ​എ​സ് വ​ഴി വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു​ള്ള ചു​മ​ത​ല എ​സ്പി ത​സ്തി​ക​യി​ലു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു ന​ൽ​കും.പൊലീസ് വെബ്സൈറ്റിലൂടെ അപേക്ഷകർക്ക് പാസ്പോർട്ടുമായി ബന്ധപ്പെട്ട് പരാതികൾ നൽകാനുളള സംവിധാനവും ഒരിക്കിയിട്ടുണ്ടെന്ന് രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു.

ഈ പദ്ധതിയിലൂടെ പാ​സ്പോ​ർ​ട്ട് എ​ടു​ക്കു​ന്ന​തി​ൻ്റെ പ്ര​ധാ​ന ഘ​ട്ട​ങ്ങ​ളി​ലൊ​ന്നാ​യ വീ​ട്ടി​ലെ​ത്തി​യു​ള്ള പൊലീസുകാരുടെ വി​വ​ര​ശേ​ഖ​ര​ണം ഇ​ല്ലാ​താ​കും. പൊലീസ് പ​രി​ശോ​ധ​ന​യി​ലും അതിൻ്റെ റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ലു​മു​ണ്ടാ​കു​ന്ന കാ​ല​താ​മ​സ​വും, ഒരുപരിതി വരെ ക്രമക്കേടുകളും ഇ​ല്ലാ​താ​കും. സാ​ധാ​ര​ണ രീ​തി​യി​ൽ ഇ​പ്പോ​ൾ പാ​സ്പോ​ർ​ട്ട് ല​ഭി​ക്കാ​ൻ 20 ദി​വ​സ​ത്തി​ല​ധി​കം എ​ടു​ക്കും. ഓൺലൈൻ പൊലീസ്  പരിശോധന വ​ഴി ഈ ​കാ​ലാ​വ​ധി ഒ​രാ​ഴ്ച​യാ​യി ചു​രു​ക്കു​ന്ന​താ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ൻ്റെ പു​തി​യ ന​ട​പ​ടി. 

കൂടാതെ സി​സി​ടി​എ​ൻ​എ​സ് വ​ഴി അപേക്ഷകരിലെ ക്രി​മി​ന​ലുകളെ വേഗത്തിൽ തിരിച്ചറിയാനും  സാധിക്കുമെന്നാണ് സർക്കാറിൻ്റെ വാദം. തെലുങ്കാനയിൽ  പൊലീസ് പരിശോധനക്കായി സി​സി​ടി​എ​ൻ​എ​സ് പദ്ധതി ഇതിനോടകം തന്നെ വന്നുകഴിഞ്ഞു. 

Follow Us:
Download App:
  • android
  • ios