തിരുവനന്തപുരം:തിരുവനന്തപുരത്ത് പൊലീസിന്‍റെ വയർലസ് സന്ദേശങ്ങൾ ചോർന്നു. രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെയാണ് വീഴ്ച കണ്ടെത്തിയത്. 

തിരുവനന്തപുരം:തിരുവനന്തപുരത്ത് പൊലീസിന്‍റെ വയർലസ് സന്ദേശങ്ങൾ ചോർന്നു. രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെയാണ് വീഴ്ച കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിലെ വയർലസ് സെറ്റിൽ പൊലീസ് സന്ദേശമെത്തുകയായിരുന്നു. കരമനയിലെ ഓഫ്റോഡ് സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തി. രണ്ടു വയര്‍ലസുകള്‍ പൊലീസ് പിടിച്ചെടുത്തു. തായ്‍‍ലൻഡിൽ നിന്നാണ് വയർലസ് സെറ്റുകൾ എത്തിച്ചത്.പൊലീസിന്‍റെ ടെലികമ്മ്യൂണിക്കേഷൻ വിഭാഗമാണ് വീഴ്ച കണ്ടെത്തിയത് .

എന്നാല്‍ വയര്‍ലസ് സംഭാഷണങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വയർലസ് സംഭാഷണം ചോരുന്നതായി കണ്ടെത്തിയപ്പോൾ സ്ഥാപനത്തിൽ നിന്നും വയർലസുകൾ പിടിച്ചെടുത്തു. കേന്ദ്ര മോണിറ്ററിംഗ് സെല്ലിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇന്ന് പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു.

മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച ഉച്ചയോടെയാണ് തലസ്ഥാനത്തെത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.