തിരുവനന്തപുരം: വൈക്കത്തെ വീട്ടിൽ കഴിയുന്ന ഹാദിയെ അച്ഛൻ പീഡിപ്പിക്കയും മയക്കുമരുന്ന് നൽകുകയും ചെയ്യുകയാണെന്ന് ആരോപണം തള്ളി പൊലീസ് റിപ്പോർട്ട്. കോട്ടയം എസ്പിയാണ് സംസ്ഥാന വനിതാ കമ്മീഷന് റിപ്പോർട്ട് നല്‍കിയത്. ഹാദിയയുടെ ഒടുവിലെത്തി സ്ഥിതിഗതികള്‍ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധിക്കാൻ വനിതാ കമ്മീഷൻറെ നിർദ്ദേശ നല്‍കിയിരുന്നു. ഇതനുസരിച്ചാണ് സ്ഥിതി വിവര റിപ്പോർട്ട് കോട്ടയം എസ്പി മുഹമ്മദ് റഫീക്ക് നൽകിയത്.
യുവതിയുടെ പിതാവ് മർദ്ദിക്കുകയാണെന്ന തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് വീട്ടിലെ അവസ്ഥ അറിയില്ലെന്നും എസ്പി പറയുന്നു. കോടതിയുടെ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ ഹാദിയ വനിതാ പൊലീസുകാരുടെ നേരിട്ടുള്ള സംരക്ഷണയിലാണെന്നും പൊലീസ് കമ്മീഷനെ അറിയിച്ചതായി ചെയ്ർപേഴ്സണ്‍ ജോസഫൈൻ വാത്താക്കുറിപ്പിൽ അറിയിച്ചു.
എപ്പോഴും പൊലീസ് സാനിധ്യമുള്ളതിനാൽ ഹാദിയെ ആർക്കും ഉപദ്രവിക്കാവില്ലെന്ന് സംരക്ഷണ ചുമതലയുള്ള വനിതാ പൊലീസുദ്യോഗസ്ഥരുടെയും വൈക്കം സബ് ഇൻസ്പെക്ടറുടെയും അഭിപ്രായവും റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. അഞ്ചു ദിവസത്തിലൊരിക്കൽ ഹാദിയയുടെ സ്ഥിതി അറിയിക്കണമെന്ന് എസ്പി നിർദ്ദേശം നല്‍കുമെന്ന് ജോസഫൈൻ അറിയിച്ചു.
