വൈക്കം: പ്രവാസിയുടെ ഭാര്യയെ ശല്യം ചെയ്ത പോലീസുകാരന് കിട്ടിയത് എട്ടിന്റെ പണി. വൈക്കത്തുള്ള യുവതിയെയാണ് പോലീസുകാരന്‍ ശല്യം ചെയ്തത്. ഭര്‍ത്താവ് ഗള്‍ഫിലായതിനാല്‍ യുവതി പുളിംചുവട്ടിലെ വാടകവീട്ടില്‍ താമസിക്കുകയാണ്. ഇതിനിടെ മറവന്‍തുരുത്ത് സ്വദേശിയായ പോലീസുകാരന്‍ വീട്ടമ്മയെ വിളിച്ച് നിരന്തരം ശല്യം ചെയ്യുന്നത് പതിവാക്കി. 

അടുത്തിടെ ഭര്‍ത്താവ് അവധിക്ക് വന്നതോടെ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടു. ഭാര്യയുടെ ഫോണിലേക്ക് നിരന്തരം വിളികള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് കാര്യം അന്വേഷിച്ചപ്പോള്‍ പോലീസുകാരന്‍ ശല്യം ചെയ്യുന്നതിനെക്കുറിച്ച് യുവതി വെളിപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ ഭാര്യയെക്കൂട്ടി പോലീസുകാരന്റെ മറവന്‍തുരുത്തിലെ വീട്ടിലെത്തി. ഇവിടെ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. 

ഒടുവില്‍ കയ്യേറ്റം അവസാനിച്ചത് കത്തിക്കുത്തിലാണ്. പരുക്കേറ്റ പോലീസുകാരന്‍ മുട്ടുചിറയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ ദമ്പതികള്‍ പരാതി നല്‍കിയിട്ടുണ്ട്. വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.