മണ്ണാർക്കാട് അക്രമം: എസ് ഐ ഉൾപ്പടെ ആറ് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

First Published 1, Mar 2018, 3:19 PM IST
policeofficers got suspension on manarkkaad harthal
Highlights
  •  പൊലീസ് സ്റ്റേഷൻ ആക്രമിച്ച്‌ കസ്റ്റഡിയിൽ എടുത്ത പ്രതികളെ പുറത്തിറക്കി കൊണ്ടുപോയത്തിന് ലീഗ് നേതാവിനെതിരെ നടപടി എടുക്കതത്തിൽ ആണ് സസ്‌പെൻഷൻ. 

പാലക്കാട്:  മണ്ണാർക്കാട് മുസ്ലിം ലീഗ് ഹർത്തലിനിടെ അക്രമം നടത്തിയ സംഭവത്തില്‍ കല്ലടിക്കോട് എസ് ഐ ഉൾപ്പടെ ആറ് പോലീസുകാരെ സസ്പെന്‍റ് ചെയ്തു. പൊലീസ് സ്റ്റേഷൻ ആക്രമിച്ച്‌ കസ്റ്റഡിയിൽ എടുത്ത പ്രതികളെ പുറത്തിറക്കി കൊണ്ടുപോയത്തിന് ലീഗ് നേതാവിനെതിരെ നടപടി എടുക്കാതത്തിൽ ആണ് സസ്‌പെൻഷൻ. 

സഫീറിന്‍റെ കൊലപാതകം രാഷ്ട്രീയപ്രേരിതമെന്നാരോപിച്ചായിരുന്നു മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ മുസ്ലിം ലീഗ് ഹാര്‍ത്താല്‍ നടത്തിയതും , വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയതും. പൊലീസ് സ്റ്റേഷനില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതികളെ ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടു പോന്നതിലും പൊലീസുകാരെ അക്രമിച്ചതിലു ഭീഷണിപ്പെടുത്തിതിലും , ചാനല്‍ വാഹനം തല്ലിത്തകര്‍ത്തതിലും അടക്കം 65 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കല്ലടിക്കോട് പൊലീസ് കേസെടുത്തിട്ടുള്ളത്. 

loader