ദില്ലി: മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍ എംഎല്‍എയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാരില്‍ എന്തുപദവി നല്‍കുമെന്ന കാര്യത്തില്‍ ഇന്ന് ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണയായില്ല. വി.എസിന് പദവി നല്‍കണമെന്ന കാര്യത്തില്‍ പിബിയില്‍ പൊതു അഭിപ്രായം ഉയര്‍ന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉചിതമായൊരു പദവി നല്‍കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പൊതു ആവശ്യം. എന്നാല്‍ വി.എസിന്‍റെ പദവി സര്‍ക്കാരില്‍ രണ്ടു അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കരുതെന്നും പിബിയില്‍ നിര്‍ദ്ദേശം ഉയര്‍ന്നു.

പദവിയെക്കുറിച്ച് ചില നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും ഇക്കാര്യത്തില്‍ അന്തിമ ധാരണയായില്ല. പദവി വിഷയത്തില്‍ അടുത്ത മാസം 17 മുതല്‍ 20 വരെ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷമേ ഇനി അന്തിമ തീരുമാനമുണ്ടാകാന്‍ സാധ്യതയുള്ളൂ എന്നാണ് കേന്ദ്ര നേതാക്കള്‍ നല്‍കുന്ന സൂചന.