2022ലാണ് റഷ്യൻ ഊർജ്ജ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് കർശനമായി നിരോധിച്ച് അമേരിക്കൻ കോൺഗ്രസ് നിയമം പാസാക്കിയത്.

ന്യൂയോർക്ക്: റഷ്യയിൽ നിന്ന് അമേരിക്കയിലേക്കും ആഗോള വിപണിയിലേക്കും ലക്ഷക്കണക്കിന് ടൺ ഡീസൽ ഇന്ധനം ഇറക്കുമതി ചെയ്യാൻ അനുമതി നൽകിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉണ്ടാക്കിയ ധാരണയ്ക്കെതിരെ കടുത്ത പ്രതിഷേധം. അമേരിക്കൻ വിപണിയിൽ ഇന്ധന വില കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്രംപിന്റെ വിചിത്രമായ തീരുമാനം. എന്നാൽ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളിലെ പ്രമുഖ നേതാക്കൾ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധിച്ചിട്ടുണ്ട്. തീരുമാനം പിൻവലിക്കാനും റിപ്പബ്ലിക്കൻ പാർട്ടികളിൽപ്പെട്ട പ്രമുഖ നിയമനിർമ്മാതാക്കൾ ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രംപിന്റെ നീക്കം മോസ്കോയ്ക്ക് നേരെ ചുമത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങളുടെ വീര്യം കുറയ്ക്കുമെന്നാണ് നിയമനിർമ്മാതാക്കൾ നിരീക്ഷിക്കുന്നത്. യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യയ്ക്ക് മേൽ കനത്ത സാമ്പത്തിക ഉപരോധമാണ് ഏർപ്പെടുത്തിയിരുന്നത്.

2022ലാണ് റഷ്യൻ ഊർജ്ജ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് കർശനമായി നിരോധിച്ച് അമേരിക്കൻ കോൺഗ്രസ് നിയമം പാസാക്കിയത്. നിലവിൽ മൂന്ന് ലക്ഷം ടൺ ഡീസൽ ഇറക്കുമതി ചെയ്യാനാണ് ട്രംപ് ധാരണയുണ്ടാക്കിയത്. ഇതിന് പുറമേ നവംബറിൽ 5 ലക്ഷം ടൺ ഡീസലും പിന്നാലെ 10 ലക്ഷം ടൺ ഡീസലും അമേരിക്കയിലേക്ക് എത്തിക്കാനുള്ള തീരുമാനമാണ് ട്രംപ് സ്വീകരിച്ചിട്ടുള്ളത്.

തീരുമാനത്തെ തങ്ങളെ മുഴുവനായും തങ്ങളുടെ കുട്ടികളെയും കൊന്നൊടുക്കി പുടിന് പിറന്നാൾ സമ്മാനമൊരുക്കുന്ന തീരുമാനമെന്നാണ് യുക്രൈൻ പ്രസിഡന്റ് വ്ലാദിമർ സെലൻസ്കി വിലയിരുത്തിയത്. കോൺഗ്രസുമായി ആലോചിക്കുകയോ വ്യക്തമായ പരിശോധനകൾ നടത്തുകയോ ചെയ്യാതെ ട്രംപ് അമേരിക്കൻ കോൺഗ്രസിന്റെ നിയമം ലംഘിച്ചുവെന്നാണ് സെനറ്റർ ഷഹീൻ ഉൾപ്പെടെയുള്ള നേതാക്കൾ ആരോപിക്കുന്നത്. റഷ്യയ്ക്കെതിരെ കടുത്ത സാമ്പത്തിക നടപടികൾ തുടരേണ്ട സമയത്ത് ഇത്തരം ഒരു ഇന്ധനക്കരാർ ഉണ്ടാക്കുന്നത് പുടിന്റെ യുദ്ധതന്ത്രങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം നേരിട്ട് നൽകുന്നതിന് തുല്യമാണെന്ന് സെനറ്റർ റിചാർഡ് ബ്ലൂമൻതാലും മറ്റ് പ്രമുഖ അംഗങ്ങളും വിലയിരുത്തുന്നത്. ഈ തീരുമാനത്തിനെതിരെ പ്രതിരോധിക്കാൻ റൊണാൾഡ് റീഗൻ്റെ പേരിലുള്ള പുതിയൊരു ഉഭയകക്ഷി ബില്ല് കൊണ്ടു വരാൻ കോൺഗ്രസിലെ ഇരുപാർട്ടി അംഗങ്ങളും ആലോചിക്കുന്നുണ്ട്.

ഊർജ്ജ വെടിനിർത്തൽ ട്രംപ് പ്രഖ്യാപിച്ചെങ്കിലും അത്തരം ഒരു കരാറിനെക്കുറിച്ച് തങ്ങൾക്ക് മുൻകൂട്ടി അറിവില്ലായിരുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്യക്തമാക്കുന്നത്. റഷ്യൻ ഡീസൽ വിപണിയിൽ എത്തിക്കുന്നത് യുദ്ധം നീണ്ടുനിൽക്കാൻ മാത്രമേ ഉപകരിക്കൂവെന്നാണ് യുക്രെയ്ന്റെ നിലപാട്. വിദേശനയത്തിലും അന്താരാഷ്ട്ര ബന്ധങ്ങളിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഈ ഇന്ധനക്കരാറിനെതിരെയുള്ള സമഗ്രമായ നിയമപോരാട്ടത്തിനാണ് ഇപ്പോൾ അമേരിക്കൻ രാഷ്ട്രീയത്തിൽ നിലവിൽ ട്രംപ് വഴിയൊരുക്കിയിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം