തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റു തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് -എമ്മിന്‍റെ നീക്കം നിർഭാഗ്യകരമെന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്. പുതിയ കൂട്ടുകെട്ടുകൾ പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. പ്രാദേശിക തലത്തിൽ യുഡിഎഫുമായി യോജിച്ച് പോകാനായിരുന്നു ചരൽക്കുന്ന് ക്യാമ്പിലെ തീരുമാനമെന്നും ജോസഫ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം സിപിഎം പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നേടിയതിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്‍റ് ഇ ജെ ആഗസ്തി സ്ഥാനം രാജിവെച്ചു. സിപിഎം സഹകരണമാണ് കാരണമെന്നാണ് സൂചന. എന്നാല്‍ പ്രസിഡന്റായി 25 വര്‍ഷം പൂര്‍ത്തിയായതാണ് രാജി വെയ്ക്കാന്‍ കാരണം എന്നും കെഎംമാണിയുടെ നിര്‍ദേശപ്രകാരം ഇനി പ്രവര്‍ത്തിക്കുമെന്നും ആഗസ്തി വ്യക്തമാക്കി. രാജിക്കത്ത് നേരത്തേ കൈമാറിയതാണെന്നും പറഞ്ഞു.

കോണ്‍ഗ്രസുമായി കോട്ടയം ജില്ലാ പഞ്ചായത്തിൽ എഴുതി ഒപ്പിട്ട് തയാറാക്കിയ ധാരണയുണ്ടായിരുന്നെന്ന് ‌ഇ.ജെ. അഗസ്തി വ്യക്തമാക്കി. പാർട്ടി അംഗങ്ങൾക്ക് വോട്ട് ചെയ്യാനുള്ള വിപ്പ് തയാറായിരുന്നു. എന്നാൽ അവസാന നിമിഷം വേണ്ടെന്ന് പറയുകയായിരുന്നു. എന്താണ് കാരണമെന്തെന്ന് അറിയില്ലെന്നും അഗസ്തി പറഞ്ഞു. 

ഇനി താന്‍ കെ എം മാണിയുടെ നിര്‍ദേശം അനുസരിച്ചേ പ്രവര്‍ത്തിക്കൂ എന്നും ആഗസ്തി പറഞ്ഞു. കോട്ടയത്തെ തീരുമാനം തികച്ചും പ്രാദേശികമാണെന്ന് ആയിരുന്നു ഇന്നലെ കെ എം മാണി വ്യക്തമാക്കിയത്.