മലപ്പുറം: വേങ്ങര ഉപതെരഞ്ഞടുപ്പില്‍, തോറ്റെങ്കിലും മികച്ച പ്രകടനം കാഴ്‌ചവെച്ച എല്‍ഡിഎഫിന് ആശ്വസിക്കാം. കഴിഞ്ഞവര്‍ഷത്തെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴായിരത്തിലേറെ വോട്ടുകളുടെ കുറവ് ഭൂരിപക്ഷത്തില്‍ ഉണ്ടാക്കാനായത്, പ്രചരണരംഗത്ത് എല്‍ഡിഎഫ് ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് ലഭിച്ച അംഗീകരമാണെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നത്. സംഘപരിവാര്‍ ഫാസിസമാണ് എല്‍ഡിഎഫും യുഡിഎഫും പ്രചരണരംഗത്ത് ഉയര്‍ത്തിപ്പിടിച്ചത്. സംഘപരിവാറിനെ ചെറുക്കാന്‍ തങ്ങള്‍ക്കേ കഴിയുവെന്ന് എല്‍ഡിഎഫ് ഉന്നയിച്ചത്. എന്നാല്‍ സംഘപരിവാറുമായി അഡ്ജസ്റ്റ്മെന്റ് രാഷ്‌ട്രീയമാണ് സിപിഎം നടത്തുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചിരുന്നു. ഭൂരിപക്ഷത്തിലുണ്ടായ കുറവ് എല്‍ഡിഎഫിന് ലഭിച്ച അംഗീകാരമെന്നാണ് അവര്‍ വാദിക്കുന്നത്. എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം കൊണ്ടു ലഭിച്ചിരുന്ന വോട്ടുകളില്‍ മാത്രമാണ് കുറവുണ്ടായതെന്നാണ് യുഡിഎഫ് നേതാക്കള്‍ വിശദീകരിക്കുന്നത്.