തൃശ്ശൂര്‍: നാട്ടകം പോളി ടെക്നിക് കോളജിൽ ഒന്നാം വർഷ ഇലക്ട്രിക്കൽ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളിൽ നിന്ന് ക്രൂരമായ റാഗിംഗ്. വൃക്കയ്ക്ക് ഗുരുതര പരിക്കോടെ കുട്ടി തൃശ്ശൂർ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്.

ഡിസംബർ രണ്ടിനാണ് കോട്ടയം നാട്ടിക ഗവണ്‍മെന്‍റ് പോളി ടെക്നിക് കോളജിൽ ഒന്നാ വർഷ ഇലക്ട്രിക്കൽ വിദ്യാർത്ഥിയായ അവിനാശിന് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം ഏറ്റത്. തൃശ്ശൂർ ഇരിഞ്ഞാലക്കുട സ്വദേശിയായ വിദ്യാർത്ഥി തുടർന്ന് വീട്ടിലെത്തിയെങ്കിലും  പേടി കാരണം മർദ്ദനമേറ്റ വിവരം വീട്ടിലറിയിച്ചില്ല

പനിയും ദേഹാസ്വാസ്ഥവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് മൂത്രത്തിലൂടെ രക്തം പോകുന്ന വിവരം ഡോക്ടറോട് പറയുന്നത് തുടർന്ന്സ്കാനിംഗ് നടത്തിയപ്പോൾ വൃക്ക തകരാറിലായതായി കണ്ടെത്തി.. രക്ത പരിശോധനയിൽ ശരീരത്തിൽ വിഷാംശത്തിന്‍റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

മൂന്നാം വർഷ വിദ്യാർത്ഥികളായ അഭിലാഷ് മനു റെയ്സണ്‍ ജെറിൻ ശഷരണ്‍ പ്രവീണ്‍ ജയപ്രകാശ് നിധിൻ എന്നിവരും കോളജിലെ പൂർവ്വ വിദ്യാർത്ഥി എനന്ന് പറയപ്പെടുന്ന കണ്ടാലറിയാവുന്ന് ഒരാളുമാണ മർദ്ദിച്ചതെന്ന് അവിനാശ് പറയുന്നു.

മൂന്ന് ഡയാലിസിസുകളാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അവിനാശിന് ഇപ്പോൾ ചെയ്ത്ത്. ഡയാലിസിസ് തടരേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.