മന്ത്രിയുടെ വാഹനമാണെന്ന് അറിഞ്ഞതോടെ പൊലീസ് മാപ്പ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് മാപ്പ് എഴുതി നല്‍കുകയായിരുന്നു  

പത്തനംതിട്ട: പ്രതിഷേധകരുടെ വാഹനമെന്ന് തെറ്റിദ്ധരിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍റെ വാഹനം പമ്പയില്‍ തടഞ്ഞു. പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിന് സമീപമാണ് തടഞ്ഞത്. മന്ത്രിയുടെ വാഹനമാണെന്ന് അറിഞ്ഞതോടെ പൊലീസ് മാപ്പ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് മാപ്പ് എഴുതി നല്‍കി. കഴിഞ്ഞ ദിവസം നിലയ്ക്കലില്‍നിന്ന് സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടണമെന്ന് ആവശ്യപ്പെട്ട മന്ത്രിയോട് എസ് പി കയര്‍ത്ത് സംസാരിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുരക്ഷാ വീഴ്ചമുന്‍നിര്‍ത്തി സ്വകാര്യ വാഹനങ്ങളെ കടത്തി വിടാനാകില്ലെന്ന് എസ് പി യതീഷ് ചന്ദ്ര വ്യക്തമാക്കുകയുണ്ടായി. ഉത്തരവാദിത്വം ഏല്‍ക്കുമോ എന്ന മന്ത്രിയോടുള്ള യതീഷ് ചന്ദ്രയുടെ ചോദ്യത്തിനെതിരെ നിഷേധാത്മക നടപടിയാണെന്നും സംസ്ഥാനത്തെ മന്ത്രിമാരോട് അദ്ദേഹം ഇങ്ങനെ പെരുമാറുമോ എന്നും പൊന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു.