സമൂഹചിത്രരചനയില്‍ കുരുന്നുകളും

കോഴിക്കോട് : പൂനൂര്‍ അല അക്ഷരോത്സവം പരിപാടിയുടെ ഭാഗമായി പൂനൂര്‍ പുഴ നശീകരണത്തിനെതിരെ പ്രതിഷേധ സൂചകമായി സമൂഹചിത്രരചന സംഘടിപ്പിച്ചു. ആലാപ് കലാവിദ്യാലയത്തിലെ പതിനഞ്ചോളം കുരുന്നുകളും ചിത്രം വരക്കാനെത്തി. ചടങ്ങ് ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരന്‍ സിഗ്നി ദേവരാജന്‍ ചിത്രം വരച്ച് പ്രതിഷേധവര ഉദ്ഘാടനം ചെയ്തു. രാജന്‍ ചെമ്പ്ര, എ.ആര്‍ കാന്തപുരം, കിഷോര്‍ താമരശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. അക്ഷരോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കഥ-കവിയരങ്ങ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു. സലീം വേണാടി അധ്യക്ഷത വഹിച്ചു. 

സലാം വട്ടോളി മുഖ്യപ്രഭാഷണം നടത്തി. ഇ.വി അബ്ബാസ്, എം.എ മദനി എകരൂല്‍, ഫാത്തിമ ഫസീലചോയി കാന്തപുരം, പുത്തൂര്‍ ഇബ്രാഹിംകുട്ടി, കെ.ഗോബാല്‍ ഷാങ്, ദിനേശ് പൂനൂര്‍, ഡോ.ടി.എം ഇര്‍ഷാദ്, രത്‌ന മങ്ങാട് , ജാഫര്‍ ചളിക്കോട്, വി.പി ഉസ്മാന്‍, മാളവിക പി.എന്‍, രാധാകൃഷ്ണന്‍ ഉണ്ണികുളം, ഷാനവാസ് പൂനൂര്‍ , ജാഫര്‍ കോളിക്കല്‍ഹഖ് ഇയ്യാട്, ജാഫര്‍ ചളിക്കോട്, ഉസ്മാന്‍ചാത്തംചിറ, ശിവപുരം സി.പി ഉണ്ണിനാണു നായര്‍, ജിനേശ് കോവിലകം എന്നിവര്‍ രചനകളവതരിപ്പിച്ചു.പി.കെ.എസ് കാന്തപുരം സ്വാഗതം പറഞ്ഞു.