രാജസ്ഥാനിലെ ഫുലേരയില്‍ ട്രെയിന്‍ പാളംതെറ്റി. പൂജ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്‍റെ മൂന്നു ബോഗികളാണ് പാളംതെറ്റിയത്.
ജയ്പൂര്: രാജസ്ഥാനിലെ ഫുലേരയില് ട്രെയിന് പാളംതെറ്റി. പൂജ സൂപ്പര്ഫാസ്റ്റ് എക്സ്പ്രസിന്റെ മൂന്നു ബോഗികളാണ് പാളംതെറ്റിയത്. ബുധനാഴ്ച വൈകുന്നേരം 3.45 ന് ആയിരുന്നു സംഭവം. അപകടത്തില് ആര്ക്കും പരുക്കില്ല. അജ്മീരില് നിന്ന് ജമ്മു കാഷ്മീരിലെ ജമുതാവിയിലേക്കു പോകുന്ന ട്രെയിനാണ് പൂജ സൂപ്പര്ഫാസ്റ്റ് എക്സ്പ്രസ്. എസ്2,എസ്3,എസ്9 എന്നീ ബോഗികളാണ് പാളം തെറ്റിയത്. അപകടത്തെ തുടര്ന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. സംഭവത്തില് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
