ലോങ്ങ് മാര്‍ച്ചിനെതിരെ ബിജെപി എംപി മാര്‍ച്ചിനെ പിന്തുണക്കുന്നത് നഗര മാവോയിസ്റ്റുകള്‍
മുംബൈ: കിസാന്സഭയുടെ നേതൃത്വത്തില് മുംബൈയില് നടക്കുന്ന ലോങ്ങ് മാര്ച്ചിനെ പിന്തുണക്കുന്നത് നഗര മാവോയിസ്റ്റുകളെന്ന് ബിജെപി എംപി പൂനം മഹാജന്. മഹാരാഷ്ട്രയിലെ ഗ്രാമവാസികള് നഗര മാവോയിസ്റ്റുകളുടെ പിടിയിലാണെന്നും പൂനെയാണ് ഇതിന്റെ കേന്ദ്രമെന്നും പൂനം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
തന്റെ ആരോപണങ്ങള് തെളിയിക്കാനായി മുംബൈയില് പ്രതിഷേധം നടത്തുന്ന കര്ഷകരുടെ കൊടിയുടെ നിറം ചുവപ്പാണെന്നതും പൂനം ചൂണ്ടിക്കാട്ടി.ലോങ്ങ് മാര്ച്ചില് പങ്കെടുക്കുന്നവരില് ഭൂരിഭാഗവും ആദിവാസികളാണെന്നും അതുകൊണ്ട് സാങ്കേതികമായി അവരെ കര്ഷകരെന്ന് വിളിക്കാന് പറ്റില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞിരുന്നു.
