വത്തിക്കാന്‍: ക്രിസ്മസ് ഇന്ന് ഭൗതികവാദത്തിലും വാണിജ്യവത്ക്കരണത്തിലും മുങ്ങിപ്പോയെന്ന് മാർപാപ്പ. സമ്പത്തിന്‍റെ ആഘോഷത്തിൽ മറ്റെല്ലാം മറന്നുപോകുന്നു. അഭയാർത്ഥികളോട് ദയവുണ്ടാകണമെന്ന് പറഞ്ഞ മാർപാപ്പ ക്രിസ്തുവും കുടിയേറ്റക്കാരനായിരുന്നുവെന്ന് മറക്കരുതെന്നും പറഞ്ഞു. 

ഇസ്ലാമിക തീവ്രവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി നില്‍ക്കണം. തിന്മയില്‍ നിന്നും മനുഷ്യരെ രക്ഷിക്കാന്‍ ദൈവത്തിന്‍റെ കാരുണ്യത്തിനു മാത്രമേ കഴിയുകയുള്ളൂവെന്നും സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് മാര്‍പ്പാപ്പ പറഞ്ഞു. വത്തിക്കാനിലും കനത്ത സുരക്ഷയാണ് പാതിരാ കുർബാനക്കും ഏർപ്പെടുത്തിയിരുന്നത്.