വത്തിക്കാന്‍ സിറ്റി: പരവൂര്‍ വെടിക്കട്ടപകടത്തില്‍ ദുഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ദുരന്തത്തിന് ഇരയായവരുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കി.

ദുരന്തബാധിതര്‍ക്കായി പ്രാര്‍ത്ഥിക്കുമെന്നും മാര്‍പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു.വത്തിക്കാനില്‍ നിന്ന് സഭാ സെക്രട്ടറിയാണ് മാര്‍പാപ്പയുടെ സന്ദേശമടങ്ങിയ ടെലിഗ്രാം അയച്ചത്.