വൈദികർക്കെതിരായ ലൈംഗികാരോപണം ചർച്ച ചെയ്യാൻ ഫ്രാൻസിസ് മാർപ്പാപ്പ. വൈദികരുടെ ഉന്നതതല യോഗം വിളിച്ചു. നാല് ദിവസത്തെ യോഗം അടുത്ത വർഷം ഫെബ്രുവരിയിൽ

വത്തിക്കാര്‍ സിറ്റി: വൈദികർക്കെതിരെ ഉയർന്നു വരുന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നത വൈദികരുടെ യോഗം വിളിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ലോകമെമ്പാടുമുള്ള കത്തോലിക്കൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡന്‍റുമാരുമായി നാല് ദിവസം നീളുന്ന കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. അടുത്ത വർഷം ഫെബ്രവരി ഇരുപത്തിയൊന്നിനായിരിക്കും സമ്മേളനം തുടങ്ങുക.