മ്യാന്മാര്‍: മ്യാന്മാര്‍, ബംഗ്ലാദേശ് സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ റോമില്‍ നിന്ന് പുറപ്പെട്ടു. ഇന്ന് ഉച്ചയോടെ അദ്ദേഹം മ്യാന്‍മറിലെത്തും. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ മ്യാന്‍മര്‍ സന്ദര്‍ശിക്കുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെക്കുറിച്ച് മാര്‍പാപ്പ എന്ത് പറയുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഈ മാസം മുപ്പതിന് മ്യാന്‍മര്‍ പര്യടനം പൂര്‍ത്തിയാക്കുന്ന മാര്‍പാപ്പ ത്രിദിന സന്ദര്‍ശനത്തിന് ബംഗ്ലദേശിലെക്ക് തിരിക്കും.

മാര്‍പ്പാപ്പ നോബല്‍ സമ്മാന ജേതാവ് ആങ് സാന്‍ സൂചിയുമായി കൂടിക്കാഴ്ച നടത്തും. റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ സൈന്യത്തിന് അനുകൂല നിലപാടെടുത്തതിന്റെ പേരില്‍ ആങ് സാന്‍ സൂചി ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.