Asianet News MalayalamAsianet News Malayalam

തീവ്രവാദത്തിനെതിരെ യുവാക്കള്‍ രംഗത്തിറങ്ങണം: മാര്‍പാപ്പ

Pope Prays for Protection from Terrorism
Author
First Published Jul 31, 2016, 1:49 AM IST

ക്രോക്കോവ്: തീവ്രവാദത്തിനെതിരെ യുവാക്കള്‍ രംഗത്തു വരണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. കത്തോലിക്കാ സഭയുടെ ലോക യുവജനസംഗമത്തില്‍ സംസാരിക്കുന്നതിനിടെയാണു മാര്‍പാപ്പയുടെ ആഹ്വാനം.

പോളണ്ടിലെ ക്രാക്കോവില്‍ നടന്ന സംഗമത്തില്‍ സിറിയയില്‍ നിന്നുള്ള യുവാക്കളുടെ വികാര നിര്‍ഭരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് മാര്‍പാപ്പ തീവ്രവാദത്തിനെതിരെയുള്ള നിലപാട് വ്യക്തമാക്കിയത്. ലോകമെങ്ങും  തീവ്രവാദി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അലംഭാവം വെടിഞ്ഞു യുവാക്കള്‍ തീവ്രവാദത്തിനെതിരെ രംഗത്തു വരണമെന്നു മാര്‍പാപ്പ ആഹ്വാനം ചെയ്തു.

സഹോദരങ്ങളുടെ ചോര വീഴ്ത്തിക്കൊണ്ടുള്ള ആക്രമണം ഒന്നിന്റെയും ന്യായീകരണമാവില്ലെന്നും  പാപ്പ യുവാക്കളെ ഓര്‍മ്മിപ്പിച്ചു. സിറിയയിലും മറ്റ് രാജ്യങ്ങളിലും നടക്കുന്ന ആക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും  മാര്‍പാപ്പ ആവശ്യപ്പെട്ടു.

യുവാക്കളുടെ വിവിധ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞ മാര്‍പാപ്പ തുടര്‍ന്നുള്ള പ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കി. യുവജനസംഗമത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 30 ലക്ഷത്തിലധികം ആളുകളാണു പങ്കെടുക്കുന്നത്. അഞ്ച് ദിവസമായി നടക്കുന്ന സമ്മേളനം ഇന്ന് സമ്മേളനം അവസാനിക്കും.

Follow Us:
Download App:
  • android
  • ios