Asianet News MalayalamAsianet News Malayalam

സ്പെയ്നിനെതിരേ ആദ്യ പകുതി പോര്‍ച്ചുഗലിന് സ്വന്തം

  • ക്രിസ്റ്റാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ പിന്‍ബലത്തിലാണ് പോര്‍ച്ചുഗല്‍ 2-1ന് മുന്നിലെത്തിയത്.
portugal leading vs spain

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ സ്‌പെയ്ന്‍ പോര്‍ച്ചുഗല്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ ഒരു ഗോളിന് മുന്നില്‍. ക്രിസ്റ്റാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ പിന്‍ബലത്തിലാണ് പോര്‍ച്ചുഗല്‍ 2-1ന് മുന്നിലെത്തിയത്. ഡിയേഗോ കോസ്റ്റ സ്‌പെയ്‌നിന്റെ ഏകഗോള്‍ നേടി.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാല്‍റ്റിയിലൂടെ നാലാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ലീഡ് നേടി. എന്നാല്‍ 24ാം മിനിറ്റില്‍ ഡിയേഗോ കോസ്റ്റയിലൂടെ സ്‌പെയ്ന്‍ തിരിച്ചടിച്ചു. എന്നാല്‍ 44ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ വീണ്ടും തിരിച്ചടിച്ചു. ഇത്തവണ ഡി ഹിയയുടെ പിഴവാണ് വിനയായത്.

സ്പാനിഷ് ടീമില്‍ പരിക്കേറ്റ കാര്‍വജാലിന് പകരമാണ് നാച്ചോ ടീമിലെത്തി. 4-2-3-1 ഫോര്‍മേഷനിലാണ് സ്‌പെയ്ന്‍ ഇറങ്ങുന്നത്. പ്രതിരോധത്തില്‍ സെര്‍ജിയോ റാമോസ്, ജെറാര്‍ഡ് പിക്വെ, ജോര്‍ഡി ആല്‍ബ, നാച്ചോ എന്നിവര്‍.

സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, കോകേ  എന്നിവര്‍ ഡിഫന്റിങ് മിഡ്ഫീല്‍ഡര്‍മാരായും ആന്ദ്രേ ഇനിയേസ്റ്റ, ഇസ്‌കോ, ഡേവിഡ് സില്‍വ എന്നിവര്‍ മധ്യനിരയിലും ഡിയേഗോ കോസ്റ്റ ഏക സ്‌ട്രൈക്കറും ടീമിലെത്തി. ഡി ഹിയയാണ് ഗോള്‍ കീപ്പര്‍.

4-4-2 ശൈലിയാണ് പോര്‍ച്ചുഗല്‍. മുന്നേറ്റത്തില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗോണ്‍കാലോ ഗ്യൂഡെസ് എന്നിവര്‍. മധ്യനിരയില്‍ ബെര്‍ണാഡോ സില്‍വ, ജാവോ മൗടിഞ്ഞോ, വില്യം കാര്‍വാലോ, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ ഇടം നേടി. പെപെയുടെ നേതൃത്വത്തിലുള്ള പ്രതിരോധത്തില്‍ ജോസ് ഫോന്റേ, റാഫേല്‍ ഗ്യുറൈറോ, സെഡ്രിക് സോറസ് എന്നിവരം. റൂയി പാട്രീഷ്യോയാണ് ഗോള്‍ കീപ്പര്‍.

 

Follow Us:
Download App:
  • android
  • ios