വേതന പരിഷ്കരണം ഒരു മാസത്തിനുള്ളില്‍ എന്ന് ഉറപ്പ്

തിരുവനന്തപുരം: വേതന പരിഷ്‌കരണം ആവശ്യപ്പെട്ട് കേരളത്തിലെ തപാൽ ജീവനക്കാര്‍ നടത്തിവന്ന സമരം പിൻവലിച്ചു. 10 ദിവസമായി തുടര്‍ന്നുവന്നിരുന്ന സമരമാണ് വേതന പരിഷ്കരണം ഒരു മാസത്തിനുള്ളിൽ പരിഗണിക്കും എന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ചത്. 

നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയിസിന്‍റെ നേതൃത്വത്തിലായിരുന്നു കേരളത്തിലെ സമരം. ഇതോടെ സംസ്ഥാനത്ത് തപാല്‍ വിതരണം നാളെ മുതല്‍ പുനരാരംഭിക്കും.