ദില്ലിയില്‍ നടന്ന ഉദ്യോഗസ്ഥ തല ചര്‍ച്ചയിലും തീരുമാനം ഉണ്ടായില്ല
തിരുവനന്തപുരം:സേവന വേതന വ്യവസ്ഥകള് പുതുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് തപാൽ ജീവനക്കാർ. ഇന്നലെ ദില്ലിയില് നടന്ന ഉദ്യോഗസ്ഥ തല ചര്ച്ചയിലും തീരുമാനം ഉണ്ടായില്ല. നാഷണല് ഫെഡറേഷന് ഓഫ് പോസ്റ്റല് എംപ്ലോയിസിന്റെ നേതൃത്വത്തിലാണ് കേരളത്തില് സമരം. മറ്റു സംസ്ഥാനങ്ങളില് ഗ്രാമീണ ഡാക് സേവകര് മാത്രമാണ് സമര രംഗത്തുള്ളത്.
സമരം ഏറ്റവും ഗുരുതരമായി ബാധിച്ചിട്ടുള്ളതും കേരളത്തെയാണ്.പിഎസ്സി ഉത്തരവുകളും അവശ്യ രേഖകളും വിതരണം ചെയ്യാതെ കെട്ടികിടക്കുകയാണ്. പോസ്റ്റല് സേവിംഗ്സ് ബാങ്കില് നിന്ന് പണം പിന്വലിക്കാന് പോലും ആകാത്ത പ്രതിസന്ധിയിലാണ് ഉപഭോക്താക്കള്.
