ഉത്തര്‍പ്രദേശ്: രാഹുല്‍ഗാന്ധിയെ കാണാനില്ലെന്ന് ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പോസ്റ്റര്‍. രാഹുലിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ആറുമാസം മുന്പ് തെരഞ്ഞെടപ്പ് പ്രചാരണത്തിനായാണ് രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ അമേഠിയില്‍ അവസാനമായി എത്തിയത്.

പോസ്റ്ററിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസ്സുമാണെന്നും പൊലീസ് പരാതി നല്‍കുമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ആരോപണം ബിജെപി നിഷേധിച്ചു.