സിപിഐ വിട്ട് സിപിഎമ്മിലേക്ക് വരുന്നവർക്കുളള സ്വീകരണ ചടങ്ങിലാണ് ഇരുവരും പങ്കെടുക്കുക. മണ്ണാർക്കാട് തച്ചമ്പാറയിൽ വൈകിട്ട് 6 നാണ് പരിപാടി.
മണ്ണാര്‍ക്കാട്:ലൈംഗിക പീഡന പരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്ന എംഎല്‍എ പി.കെ ശശിയും അന്വേഷണ കമ്മീഷൻ അംഗം മന്ത്രി എ .കെ ബാലനും ഇന്ന് വൈകീട്ട് വേദി പങ്കിടുന്നതിനെതിരെ മണ്ണാർക്കാട് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനും നീതിദേവതയും ഒരേ വേദിയിലെന്നാണ് പോസ്റ്ററിൽ പരിഹാസമുണ്ട്.
സിപിഐ വിട്ട് സിപിഎമ്മിലേക്ക് വരുന്നവർക്കുളള സ്വീകരണ ചടങ്ങിലാണ് ഇരുവരും പങ്കെടുക്കുക. മണ്ണാർക്കാട് തച്ചമ്പാറയിൽ വൈകിട്ട് 6 നാണ് പരിപാടി. തച്ചമ്പാറയിലും മണ്ണാർക്കാട് ബസ്റ്റാൻഡ് പരിസരത്തും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെ പി.കെ ശശിക്ക് പരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്കൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും, ഇരുവരും വേദി പങ്കിടുന്നതിൽ തെറ്റില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ അറിയിച്ചു.
