പ്രിവന്‍ഷന്‍ ഓഫ് ഡിഫേസ്‌മെന്റ് ഓഫ് പ്രോപ്പര്‍ട്ടി ( ഡിപിപി) നിയമമനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആരാണ് ചെയ്തതെന്ന് അറിയില്ല, ഒന്നറിയാം... ദില്ലിയിലെ തെരുവുകള് ഉണര്ന്നപ്പോള് കണ്ടത് പ്രധാനമന്ത്രി നരേന്ദ്രമേദിയെ നുണയന് ലാമയെന്ന് വിശേഷിപ്പിച്ച പോസ്റ്ററുകളാണ്. മോദി കൈകൂപ്പി നില്ക്കുന്ന പോസ്റ്ററില് ചുവന്ന അക്ഷരങ്ങളിലാണ് ലൈ ലാമ എന്ന് എഴുതിയിരിക്കുന്നത്. ദില്ലിയിലെ മിക്ക സ്ഥലങ്ങളിലും പോസ്റ്ററുകള് പ്രത്യപ്പെട്ടിരുന്നു.
ബിജെപി പരാതിയുമായി എത്തിയപ്പോള് പെട്ട് പോയത് ദില്ലി പോലീസാണ്. ആദ്യം പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ട മന്ദിര് മാര്ഗില് നിന്ന് പോസ്റ്ററുകള് നീക്കം ചെയ്തു. അപ്പോഴേക്കും അടുത്തിടത്ത് റിപ്പോര്ട്ട് ചെയ്യപ്പെട്ടു. പോസ്റ്റര് പറിക്കാന് ദില്ലി പോലീസ് ഇപ്പോള് ഓടി നടക്കുന്നതായാണ് സാമൂഹ്യമാധ്യമങ്ങളിലെ ട്രോള്.
ബിജെപിയുടെ പരാതിക്കു പുറകേ പോലീസ് ഇടപെട്ടാണ് പോസ്റ്ററുകള് നീക്കിക്കെണ്ടിരിക്കുന്നത്. പോസ്റ്റര് എവിടെയാണ് പ്രിന്റ് ചെയ്തതെന്നോ മറ്റോ ഉള്ള വിവരങ്ങൊന്നും പോസ്റ്ററിലില്ല. പോലീസ് പ്രദേശവാസികളെ ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങള് സ്റ്റേഷനില് ഹാജരാക്കാന് പോലീസ് സമീപത്തെ കടകളില് നിര്ദ്ദേശം നല്കി.
പട്ടേല് നഗര്, ശങ്കര് റോഡ് മഖലയിലും സമാനമായ പോസ്റ്ററുകള് പതിച്ചിട്ടുണ്ട്. ഏതാണ്ടെല്ലാ പോസ്റ്ററുകളും നീക്കം ചെയ്തിട്ടുണ്ട്. എന്നാല് ഇപ്പോള് പോസ്റ്ററുകളെല്ലാം സാമൂഹ്യമാധ്യമങ്ങളില് പ്രചരിക്കുകയാണ്, വിവിധ രൂപത്തില്. പ്രിവന്ഷന് ഓഫ് ഡിഫേസ്മെന്റ് ഓഫ് പ്രോപ്പര്ട്ടി ( ഡിപിപി) നിയമമനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
