ജേണലിസം ഡിപ്പാര്‍ട്ട്മെന്‍റിലാണ് പൗളി പ്രവേശനം നേടിയിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍റെ ഭാഗമായാണ് ആഫ്രിക്കക്കാരിയായ പൗളിന പഠനത്തിനെത്തിയിരിക്കുന്നത്
കൊല്ലം: എസ്എന്‍ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയപ്പോള്‍ എല്ലാ ശ്രദ്ധയും ഒരാളിലേക്കായിരുന്നു. നൈജീരിയക്കാരി പൗളിന. കോളേജില്‍ ആദ്യമായി പഠനത്തിനെത്തുന്ന വിദേശ വിദ്യാര്‍ഥിയെ പരിചയപ്പെടാനുള്ള തിരക്കായിരുന്നു പിന്നീട് കണ്ടത്.
ജേണലിസം ഡിപ്പാര്‍ട്ട്മെന്‍റിലാണ് പൗളി പ്രവേശനം നേടിയിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍റെ ഭാഗമായാണ് ആഫ്രിക്കക്കാരിയായ പൗളിന പഠനത്തിനെത്തിയിരിക്കുന്നത്. കേരളം ഏറെ ഇഷ്ടമായെന്നും കാലാവസ്ഥ അത്ഭുതപ്പെടുത്തിയെന്നും പൗളിന പറഞ്ഞു. കോളേജ് ഏറെ ഇഷ്ടമായി. ആദ്യ ദിനം തന്നെ ഒത്തിരി സുഹൃഹൃത്തുക്കളെ കണ്ടെത്താന്‍ കഴിഞ്ഞെന്നും പൗളിന പറയുന്നു.
വ്യത്യസ്ത നാട്ടു ഭാഷകളിലാണ് നൈജീരിയയിലെ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസം. പൗളിന സ്കൂള്‍ തലം മുതല്‍ ഇംഗ്ലീഷിലാണ് പഠനം. പൗളിന പഠിച്ചതും ഇംഗ്ലീഷ് മീഡിയത്തിലാണ്. അതുകൊണ്ടു തന്നെ കേരളത്തില്‍ കോളേജ് പഠനം പൗളിനയ്ക്ക് ബുദ്ധിമുണ്ടാക്കില്ല.
