Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

power cut in kerala
Author
Thiruvananthapuram, First Published Dec 29, 2016, 4:56 PM IST

തിരുവനന്തപുരം: പുറത്തുനിന്ന് കൊണ്ടുവരുന്ന വൈദ്യുതിയില്‍ കുറവു വന്നതിനാല്‍ സംസ്ഥാനത്ത് നാളെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെസ്ഇബി അധികൃതര്‍ അറിയിച്ചു. നാളെ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ വൈദ്യുതി നിയന്ത്രണത്തിനു സാധ്യത.

റയ്ച്ചൂര്‍ സബ്‌സ്റ്റേഷനിലും ഷോലാപ്പൂര്‍ - ഔറംഗബാദ് 765 കെ വി ലൈനിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നത്  കാരണം കേരളത്തിലേക്ക് പുറത്ത് നിന്നും കൊണ്ട് വരുന്ന വൈദ്യുതിയില്‍ 676 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകും.

Follow Us:
Download App:
  • android
  • ios