ഇന്നലെ രാത്രി പലയിടത്തും നിയന്ത്രണം ഉണ്ടായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കാനുള്ള നടപടി തുടങ്ങിയതായി കെ.എസ്.ഇ.ബി അറിയിച്ചു. മൂഴിയാർ പവർ ഹൗസിലെ സാങ്കേതികത്തകരാറും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലെ കുറവുമാണ് കാരണം. 300 മെഗാ വാട്ടിന്റെ കുറവാണ് ഉള്ളത്. അധികം വൈദ്യുതി കിട്ടിയില്ലെങ്കിൽ ഇന്നും വൈകീട്ട് 6.30നും 9.30 നും ഇടയിൽ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകും. ഇന്നലെ രാത്രി പലയിടത്തും നിയന്ത്രണം ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred