ദില്ലി: പ്രശസ്ത സാഹിത്യകാരന്‍ പ്രഭാ വര്‍മ്മക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സമ്മാനിച്ചു. ദില്ലിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ വിശ്വനാഥ് പ്രസാദ് തിവാരി, ബഹിരാകാശ ശാസ്ത്രജ്ഞന്‍ ജയന്ത് നാര്‍ലികര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. ശ്യാമ മാധവം എന്ന കൃതിക്കാണ് കവിയും, ചലച്ചിത്രഗാന രചയിതാവും, പത്രപ്രവര്‍ത്തകനുമായ പ്രഭാ വര്‍മ്മ പുരസ്‌കാരത്തിനു അര്‍ഹനായത്. വ്യാസ മഹാഭാരതത്തെ അടിസ്ഥാനമാക്കി പ്രഭാ വര്‍മ്മ രചിച്ച 'ശ്യാമമാധവത്തില്‍' ശ്രീ കൃഷ്ണന്റെ ജീവിതകഥയാണ് വിവരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവാണ് രഭാവര്‍മ്മ.