പന്ത്രണ്ട് വയസ്സും പത്ത് മാസവുമാണ് പ്രാ​ഗണാനന്ദയുടെ പ്രായം പന്ത്രണ്ട് വയസും ഏഴ് മാസവും പ്രായമുള്ള ഉക്രെയിനിലെ സെർജി കരജാകിൻ ആണ് ഏറ്റവും പ്രായം കുറഞ്ഞ ​ഗ്രാൻഡ് മാസ്റ്റർ 

ചെന്നൈ: ചെന്നൈ സ്വദേശിയായ പ്രാ​ഗണാനന്ദ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ​ഗ്രാൻഡ് മാസ്റ്റേഴ്സിൽ രണ്ടാം സ്ഥാനത്ത്. പന്ത്രണ്ട് വയസ്സും പത്ത് മാസവുമാണ് പ്രാ​ഗണാനന്ദയുടെ പ്രായം. പന്ത്രണ്ട് വയസും ഏഴ് മാസവും പ്രായമുള്ള ഉക്രെയിനിലെ സെർജി കരജാകിൻ ആണ് ഏറ്റവും പ്രായം കുറഞ്ഞ ​ഗ്രാൻഡ് മാസ്റ്റർ. 

ഇറ്റലിയിലെ ഓർട്ടീസിയിൽ ​ഗ്രഡീൻ ഓപ്പൺ ചെസ്സ് മത്സരത്തിൽ ഇറ്റാലിയൻ ​ഗ്രാൻഡ്മാസ്റ്ററായ ലൂക്കാ മോറോണി ജൂനിയറെ എട്ടാം റൗണ്ടിൽ പ്രാ​ഗണാനന്ദ തോൽപിച്ചിരുന്നു. തുടക്കത്തിൽ തന്നെ മേൽക്കൈ നേടിയാണ് പ്രാ​ഗണാനന്ദ മത്സരം മുന്നോട്ട് കൊണ്ടുപോയതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. കളിയുടെ മധ്യഭാ​ഗത്ത് തന്നെ ഇറ്റാലിയൻ ചെസ് താരം സമ്മർദ്ദത്തിലായിരുന്നു. പരാജയം സമ്മതിച്ച് ജയം പ്രാ​ഗണാനന്ദയ്ക്ക തന്നെ ലൂക്കാ മൊറോണി വിട്ടുകൊടുത്തു, ഈ ടൂർണമെന്റീൽ പ്രാ​ഗണാനന്ദ നിരവധി വമ്പൻ ചെസ്താരങ്ങളെയാണ് നേരിട്ട് തോല്പിച്ചത്. ഇറാനിയൻ ചെസ് താരമായ ആര്യൻ ​ഗോളമി, ഇറ്റാലിയൻ എന്നിവർ ഈ ബാലനിൽ നിന്നും തോൽവിയേറ്റുവാങ്ങിയിരുന്നു.