പുതുവത്സര ആശംസകള്‍ അറിയിച്ചുകൊണ്ട് ഡിസംബര്‍ 31ന് നടത്തിയ ട്വീറ്റിലാണ് പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു ട്വീറ്റ്.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ച് നടന്‍ പ്രകാശ് രാജ്. കര്‍ണാടകയിലെ ബംഗളൂരു സെന്‍ട്രലിലാണ് മത്സരിക്കുകയെന്നും അത് സ്വതന്ത്രനായിട്ടായിരിക്കുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ മാധ്യമങ്ങളുമായി പങ്കുവെക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
'എന്റെ പുതിയ യാത്രയില്‍ ലഭിക്കുന്ന ഊഷ്മളവും പ്രോത്സാഹജനകവുമായ പ്രതികരണങ്ങള്‍ക്ക് നന്ദി, പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.
പുതുവത്സര ആശംസകള്‍ അറിയിച്ചുകൊണ്ട് ഡിസംബര്‍ 31ന് നടത്തിയ ട്വീറ്റിലാണ് പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു ട്വീറ്റ്. പ്രകാശ് രാജിന് പിന്തുണ പ്രഖ്യാപിച്ച് ടിആര്‍എസ് (തെലങ്കാന രാഷ്ട്ര സമിതി) വര്‍ക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു രംഗത്തെത്തിയിരുന്നു. രാമറാവുവുമായി പ്രകാശ് രാജ് കൂടിക്കാഴ്ചയും നടത്തി. ആം ആദ്മി പാര്‍ട്ടിയാണ് അദ്ദേഹത്തിന്റെ പുതിയ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് അവസാനമായി രംഗത്തെത്തിയത്. നല്ല മനുഷ്യര്‍ രാഷ്ട്രീയത്തിലേക്ക് വരേണ്ടതുണ്ടെന്നും അത്തരം പ്രവണതയെ സ്വാഗതം ചെയ്യുന്നുവെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പറഞ്ഞു. മനീഷ് സിസോദിയയുടെ പിന്തുണയ്ക്ക് പ്രകാശ് രാജ് ട്വീറ്റിലൂടെ നന്ദിയും അറിയിച്ചു.
