ബിജെപിക്കെതിരെ ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ്
ബംഗളൂരു: കര്ണാടകത്തിലെ വോട്ടര്മാര് ബിജെപിയെ പാഠം പഠിപ്പിക്കുമെന്ന് നടന് പ്രകാശ് രാജ്. ലിംഗായത്ത് വോട്ട് കിട്ടാന് യെദ്യൂരപ്പയെ ബിജെപി പന്തുതട്ടുകയാണ്. യെദ്യൂരപ്പയെക്കാള് ആയിരം മടങ്ങ് മികച്ച മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ എന്നും പ്രകാശ് രാജ് ബംഗളൂരുവില് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വര്ഗീയ പാര്ട്ടിയായ ബിജെപി രാജ്യത്തിന്റെ ഘടന തകര്ത്തു. ബിജെപിക്ക് വ്യക്തമായ പ്രത്യയശാസ്ത്രം ഇല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നതെല്ലാം കള്ളമാണ്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന് നിഷ്കളങ്കരായ ഹിന്ദുക്കളെ ബിജെപി ആയുധമായി ഉപയോഗിക്കുകയാണ്. അതിനെ എതിര്ക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. ഗൗരി ലങ്കേഷിന്റെ ഗതി ഇനി മറ്റാര്ക്കുമുണ്ടാവരുത്.
കലാകാരന്മാര്ക്ക് സമൂഹത്തോട് പ്രതിബന്ധതയുണ്ട്. 2019 പൊതു തെരഞ്ഞെടുപ്പില് ബിജെപി ചിത്രത്തിലുണ്ടാവില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്ണാടത്തിലാകെ സഞ്ചരിച്ച് ബിജെപിക്കെതിരെ പ്രചരണം നടത്തുകയാണ് പ്രകാശ് രാജ്. രണ്ട് തവണ കര്ണാടകയില് താരം പ്രചരണം നടത്തിക്കഴിഞ്ഞു.
