ദില്ലി: കുരങ്ങന്‍ വികാസം പ്രാപിച്ചാണ് മനുഷ്യന്‍ രൂപപ്പെട്ടതെന്ന ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്ന് വാദിച്ച കേന്ദ്രമന്ത്രി സത്യപാല്‍സിങിനെ പരിഹസിച്ച് തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ്.
കുരങ്ങന്‍ മനുഷ്യനാവുന്നത് ആരും കണ്ടിട്ടില്ലെന്നും പരിണാമസിദ്ധാന്തം തെറ്റാണെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഇതിനുള്ള മറുപടിയുമായാണ് പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു പ്രകാശിന്റെ ഈ പരിഹാസം.
പ്രകാശ് രാജിന്റെ ട്വീറ്റ്.....
നമ്മുടെ പൂര്‍വ്വികര്‍ ഒരു ആള്‍ക്കുരങ്ങ് മനുഷ്യനായത് കണ്ടിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. പക്ഷേ സര്‍, അതിന്റെ വിപരീതമായ അവസ്ഥയ്ക്കാണ് നാം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്ന കാര്യം അങ്ങേയ്ക്ക് നിഷേധിക്കാന്‍ പറ്റുമോ.... ചരിത്രം കുഴിച്ചെടുത്തും നമ്മളെയെല്ലാം ശിലായുഗത്തിലേക്ക് നയിച്ചും ചില മനുഷ്യര്‍ ആള്‍ക്കുരങ്ങായി മാറിക്കൊണ്ടിരിക്കുകയാണ്....
