കോണ്‍ഗ്രസ് നേതൃത്വം പ്രണബിന്‍റെ പ്രസംഗം ഉറ്റുനോക്കുന്നു
നാഗ്പൂര് : നാഗ്പൂരിൽ നടക്കുന്ന ആർഎസ്എസ് പരിപാടിയിൽ മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി ഇന്ന് പങ്കെടുക്കും. ഇന്നലെ വൈകിട്ട് നാഗ്പൂരിലെത്തിയ പ്രണബിനെ സ്വീകരിക്കാൻ പൂച്ചെണ്ടുകളുമായി ആർഎസ്എസ് നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു.
പരിശീലനം പൂർത്തിയാക്കിയ ആർഎസ്എസ് പ്രവർത്തകർക്ക് യാത്രമംഗളം നേരുന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ പ്രസംഗം കോൺഗ്രസ് ഉൾപ്പെടെ എല്ലാവരും ഉറ്റുനോക്കുകയാണ്. ആർഎസ്എസ് സമ്മേളനത്തിൽ പങ്കെടുക്കുന്നത് കോൺഗ്രസ് നേതാക്കളും ഇടതു നേതാക്കളും എതിർത്തിട്ടുണ്ട്.
മതേതര താൽപര്യങ്ങൾ സംരക്ഷിക്കാൻ ആർഎസ്എസ് പരിപാടിയിൽനിന്ന് വിട്ടുനിൽക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം ശക്തമായി ആവശ്യപ്പെട്ടത്. എന്നാല്, തനിക്ക് പറയാനുള്ളത് ഞാൻ നാഗ്പുരിൽ പറയുമെന്നാണ് എല്ലാ വിമര്ശനങ്ങള്ക്കും പ്രണബ് മുഖർജി മറുപടി നല്കിയത്.
