രാഹുലിന്‍റെ ഇഫ്താർ വിരുന്നിന് സിപിഐ നേതാക്കള്‍ക്ക് ക്ഷണം ഇഫ്താറിനെ പ്രണബിനെ ക്ഷണിക്കാതെ രാഹുൽ  

ദില്ലി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഇഫ്താർ വിരുന്നിന് സിപിഎം, സിപിഐ നേതാക്കളെ ക്ഷണിച്ചു. പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഇടതു നേതാക്കൾ അറിയിച്ചു.

ബുധനാഴ്ച ദില്ലിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നിന് രാഹുൽ ഗാന്ധി ഇടതുകക്ഷികളെ ഉൾപ്പടെ ക്ഷണിച്ചത് വിശാലസഖ്യം നീക്കത്തിൻറെ സൂചനയായി. എന്നാൽ, മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും രാഹുൽ ഗാന്ധി സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നിലേക്ക് ക്ഷണിച്ചില്ല.