ദില്ലി: ഇന്ത്യയിലെ ഒരോ വോട്ടറും പ്രധാനമാണെന്നും ഭരണഘടന മുറുകെ പിടിക്കണം എന്നും പാര്‍ലമെന്റിനെ ഉപദേശിച്ച് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. ഓര്‍ഡിനന്‍സിലൂടെ നിയമം കൊണ്ടുവരുന്നത് ഒഴിവാക്കണം എന്നും രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങള്‍ നല്‍കിയാത്രയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അംഗങ്ങള്‍ യാത്രയപ്പ് നല്‍കിയത്. ഇന്ദിരഗാന്ധി നരസിംഹറാവു വാജ്‌പേയി എന്നിവര്‍ തന്നെ ഏറെ സ്വാധീനിച്ച പ്രധാനമന്ത്രിമാരാണ് എന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹകരണത്തിന് നന്ദി പറഞ്ഞ രാഷ്ട്രപതി അദ്ദേഹത്തിന്റെ നേത്യത്വപാടവത്തെ പുകഴ്ത്തി. 

ജിഎസ്ടി ഫെഡറല്‍ തത്ത്വങ്ങളുടെ ഉത്തന ഉദാഹരണമണ്. ഓര്‍ഡിനന്‍സ് വഴി നിയമം കൊണ്ടുവരുന്നത് ഒഴിവാക്കണം എന്ന് സര്‍ക്കാരിനെ ഉപദേശിച്ച രാഷ്ട്രപതി പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതിനതിരെ മുന്നറിയിപ്പ് നല്‍കി. 34 വയസ്സില്‍ താന്‍ എത്തിയ പാര്‍ലമെന്റില്‍ നിന്ന് ഏറെ ദു:ഖത്തോടെയാണ് വിടവാങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി