\ആറ് പതിറ്റാണ്ടിലേറെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിറ സാന്നിധ്യമായിരുന്ന മുന്‍ രാഷ്ട്രപതി പബ്ലിക് പോളിസി ഫോര്‍ ഇന്‍ക്ലുസിവ് ഡെവലപ്മെന്‍റ് ഓഫ് ഇന്ത്യ എന്ന വിഷയത്തിലാണ് അധ്യാപനം നടത്തുകയെന്ന് ഐഐഎം അഹമ്മദാബാദ് വ്യക്തമാക്കി. 22 സെഷനുകള്‍ ഉള്‍ക്കൊള്ളുന്നതാകും ക്ലാസുകള്‍. ഇതില്‍ പകുതിയിലധികവും പഠിപ്പിക്കുക പ്രണബായിരിക്കുമെന്നും ഐഐഎം അറിയിച്ചിട്ടുണ്ട്

അഹമ്മദാബാദ്: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തിളങ്ങുന്ന വ്യക്തിത്വമായ പ്രണബ് മുഖര്‍ജി അധ്യാപകനാകുന്നു. രാഷ്ട്രപതി സ്ഥാനത്തിരുന്നിട്ടുള്ള പ്രണബ് അഹമ്മദാബാദ് ഐഐഎമ്മിലാണ് അധ്യാപകനായെത്തുന്നത്. ഐഐഎമ്മില്‍ ജെഎസ്ഡബ്ല്യു സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസിയില്‍ ഉള്‍പ്പെടുത്തിയ പുതിയ പാഠഭാഗം വിദ്യാര്‍ഥികളെ പഠിപ്പിക്കുകയാണ് പ്രണബിന്‍റെ ഉത്തരവാദിത്വം.

ആറ് പതിറ്റാണ്ടിലേറെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിറ സാന്നിധ്യമായിരുന്ന മുന്‍ രാഷ്ട്രപതി പബ്ലിക് പോളിസി ഫോര്‍ ഇന്‍ക്ലുസിവ് ഡെവലപ്മെന്‍റ് ഓഫ് ഇന്ത്യ എന്ന വിഷയത്തിലാണ് അധ്യാപനം നടത്തുകയെന്ന് ഐഐഎം അഹമ്മദാബാദ് വ്യക്തമാക്കി. 22 സെഷനുകള്‍ ഉള്‍ക്കൊള്ളുന്നതാകും ക്ലാസുകള്‍. ഇതില്‍ പകുതിയിലധികവും പഠിപ്പിക്കുക പ്രണബായിരിക്കുമെന്നും ഐഐഎം അറിയിച്ചിട്ടുണ്ട്.

എംബിഎ, ഫുഡ് ആന്റ് അഗ്രി-ബിസിനസ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളുടെ ഭാഗമായാണ് പ്രണബ് ക്ലാസെടുക്കുക. പ്രായോഗികതയും അനുഭവസമ്പത്തുമുള്ള പ്രണബിന്‍റെ ക്ലാസിലിക്കാന്‍ സാധിക്കുന്നത് കുട്ടികള്‍ക്ക് വലിയ മുതല്‍കൂട്ടാകുമെന്നാണ് ഐഐഎം അധികൃതര്‍ അഭിപ്രായപ്പെട്ടു.